കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടു പേരിൽ നിന്നായി ഒരു കോടി 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 2948 ഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.
മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.സ്വർണ്ണം കടത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പരിശോധന കർശനമാക്കിയിരുന്നു.