കൊച്ചി;ബി എ ഐ വൈസ് ചെയർമാൻ അരുൺ ഉണ്ണിത്താനെതിരെ ട്രേഡ് യൂണിയൻ നേതാവിന്റെ കയ്യേറ്റം പ്രതിഷേധർഹമാണെന്ന് ബി എ ഐ സംഘടന. അരുൺ എന്ന വ്യക്തിക്കെതിരെയല്ല മറിച്ച് , രാഷ്ട്ര നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫ്രറ്റേണിറ്റിക്ക് എതിരെയുള്ള നിന്ദ്യവും , നീചവും, മനുഷ്യത്വ രഹിതമായ അക്രമത്തി തിരെശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
സംഘടനക്കു വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ ഭീഷണിപെടുത്തി , നിശബ്ധരാക്കാൻ ട്രേഡ് യൂണിയനുകളുടെ പേരിൽ ചില ഗുണ്ട നേതാക്കൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ബി എ ഐ സംഘടന ഒത്തൊരുമിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കണം എന്ന് അഭർത്ഥിക്കുന്നു. അതോടൊപ്പം ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടി കളുമായി മുന്നോട്ട് പോകുകയും, ട്രേഡ് യൂണിയനിലും പൊതുജനമധ്യത്തിലും ഈ വ്യക്തിയെ ഒറ്റപ്പെടുത്തുകയും ചെയേണ്ടതാണെന്നും സംഘടനാ ആരോപിച്ചു