തിരുവനന്തപുരം : ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന റെനോ അതിന്റെ പുതിയ സബ്-ഫോര്‍ മീറ്റര്‍ കോംപാക്റ്റ് എസ്യുവിയായ കൈഗര്‍ കൈവരിച്ച സവിശേഷമായ ഒരു നേട്ടം പ്രഖ്യാപിക്കുകയുണ്ടായി. ലോകോത്തര ടര്‍ബോചാര്‍ജ്ഡ് 1.0ലി പെട്രോള്‍ എഞ്ചിനോടു കൂടിയ കൈഗര്‍ മികച്ച പ്രകടനവും സ്‌പോര്‍ട്ടി ഡ്രൈവും മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്, എആര്‍എഐ ടെസ്റ്റിംഗ് സര്‍ട്ടിഫിക്കേഷന്‍ അനുസരിച്ച് 20.5 കിമി/ലി ഇന്ധനക്ഷമതയും നല്‍കുന്നു.
മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ള റെനോ കൈഗറില്‍, 100 പിഎസ് പവര്‍ ഔട്ട്പുട്ടും 160 എന്‍എം ടോര്‍ക്കും (5 സ്പീഡ് മാനുവല്‍: 2800-3600 ആര്‍പിഎമ്മില്‍ ലഭ്യമാണ്) അടങ്ങിയിരിക്കുന്നു. ഈ എഞ്ചിന്‍ വിശ്വാസ്യതയ്ക്കും ദീര്‍ഘമായ ഈടുനില്‍പ്പിനും വേണ്ടി പരിശോധിച്ചുറപ്പിച്ചിട്ടുള്ളതാണ്, കൂടാതെ യൂറോപ്പിലെ ക്ലിയോയിലും ക്യാപ്ചറിലും ഇതിനകം അവതരിപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
1.0ലി എനര്‍ജി, 1.0ലി ടര്‍ബോ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് റെനോ കൈഗര്‍ വാഗ്ദാനം ചെയ്യുന്നത്, ഇതിന്റെ പ്രാരംഭ വില 5.64 ലക്ഷം രൂപയാണ്. 2 പെഡല്‍ ഓഫറുകളായ എഎംടി, സിവിടിയോടൊപ്പമാണ് ഇത് എത്തുന്നത്, കൂടാതെ, 3 മോഡലുകളിലൂടെ (ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്) ഇന്ധനക്ഷമതയുടെയും പ്രകടനത്തിന്റെയും ബഹുസ്വരത പ്രദാനം ചെയ്യുന്ന മള്‍ട്ടി-സെന്‍സ് ഡ്രൈവ് മോഡുകളും ഇതോടൊപ്പമുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭ്യമായ അഞ്ച് ട്രിമ്മുകളില്‍ നിന്ന് തിരഞ്ഞെടുക്കാം – ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ടി (ഓ), ആര്‍എക്‌സ്സെഡ്. ഈ വിഭാഗത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഓരോ പതിപ്പും നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ എല്ലാ ട്രിമ്മുകളിലും ആകര്‍ഷകമായ വിലയുമാണ്. ഉപഭോക്താക്കള്‍ക്ക് എല്ലാ തലത്തിലും വിലയേറിയ നേട്ടം ഉണ്ടാകുന്നു, കൂടാതെ ഉയര്‍ന്ന വേരിയന്റുകളില്‍ സ്‌റ്റൈലിഷ് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷന്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.
സവിശേഷമായ കൂപ്പെ എസ്യുവി രൂപകല്‍പ്പനയും, മികച്ച സ്‌പേസ്/യൂട്ടിലിറ്റി, സ്മാര്‍ട്ട് ഫീച്ചറുകളും, ലോകോത്തര സ്‌പോര്‍ട്ടി എഞ്ചിനുമുള്ള റെനോ കൈഗര്‍, ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിന്റെ കാതല്‍ ലക്ഷ്യമിട്ടുള്ള അതിസവിശേഷമായ ഒരു നിര്‍മ്മിതിയാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്ടി, സ്മാര്‍ട്ട്, അതിശയകരമായ ബി-എസ്യുവിയായി തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, റെനോ കൈഗര്‍ ആഗോള വിപണിയില്‍ അതിന്റെ സാന്നിധ്യം അറിയിക്കുകയാണ്. റെനോ ദക്ഷിണാഫ്രിക്കയിലേക്കും സാര്‍ക്ക് മേഖലയിലേക്കും കൈഗര്‍ കയറ്റി അയയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നിരവധി ആകര്‍ഷകമായ സ്‌കീമുകളും പ്രമോഷനുകളും സഹിതം കൈഗറിന്റെ പുതിയ ആര്‍എക്‌സ്ടി (ഓ) വേരിയന്റ് റെനോ പുറത്തിറക്കി. റെനോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു, അതിന്റെ ഉല്‍പ്പന്ന ശ്രേണിയിലെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 130,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ കാലയളവില്‍ ഒരു പുതിയ റെനോ വാഹനം വാങ്ങുമ്പോള്‍ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ, 10 വര്‍ഷത്തെ ആഘോഷങ്ങള്‍ പ്രമാണിച്ച് കമ്പനി 10 അദ്വിതീയ ലോയല്‍റ്റി റിവാര്‍ഡുകളും പുറത്തിറക്കി, സാധാരണ ഉപഭോക്തൃ ഓഫറുകള്‍ക്ക് പുറമേ പരമാവധി 110,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യങ്ങളും നേടാന്‍ കഴിയുന്നതാണ്.