തിരുവനന്തപുരം: ഡാമുകൾ തുറക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതർ ആവശ്യപ്പെട്ടാൽ ഒഴിയാൻ മടിക്കരുതെന്ന് റവന്യുമന്ത്രി കെ.രാജൻ. ഇത്തവണ ഡാമുകൾ തുറക്കുന്നതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിആർഎഫിൻറെ 11 സംഘങ്ങൾ കൂടി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്: ജനങ്ങളെ സുരക്ഷിതരാക്കാൻ എയർലിഫ്റ്റിംഗ് വേണ്ടി വന്നാൽ അതിനും സംസ്ഥാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
അനാവശ്യവും തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇക്കാര്യം ശ്രദ്ധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.