രാം മധ്വാനിയുടെ സംവിധാനം ചെയ്ത് കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രമാണ് ധമാക്ക. പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രാം മധ്വാനിക്കൊപ്പം പൂനീത് ശർമയും ചേർന്നാണ്. മാധ്യമ പ്രവർത്തകനായി കാർത്തിക് ആര്യൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.
പ്രമുഖനായ വാർത്താ അവതാരകനായിട്ടാണ് ചിത്രത്തിൽ കാർത്തിക് ആര്യൻ അഭിനയിക്കുന്നത്.ദ ടെറർ ലൈവെന്ന ചിത്രത്തിന്റെ റീമേക്കാണ് ധമാക്ക. വിശാൽ ഖുറാന ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു ആനന്ദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
2021 നവംബർ 19 ന് ചിത്രം പ്രദർശനത്തിന് എത്തുക. കാർത്തിക് ആര്യന് പുറമേ ചിത്രത്തിൽ മൃണാൾ താക്കൂർ, അമൃത സുഭാഷ്, വികാസ് കുമാർ, വിശ്വസീജ് പ്രധാൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ അഭിനയിക്കുന്നുമുണ്ട്. അർജുൻ പതാക് എന്ന കഥാപാത്രമായിട്ടാണ് കാർത്തിക് ആര്യൻ ധമാക്കയിൽ എത്തുക.