ആലപ്പുഴ: അംബിമുക്ക്-പാവൂരേത്ത് പടി റോഡിൻ്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് സി പി ഐ എം വെൺമണി ഈസ്റ്റ് ലോക്കൽ സമ്മേളനം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഖാവ് റെജി മാമൻ നഗറിൽ (വെൺമണി മാർത്തോമാ പാരീഷ് ഹാൾ) നടന്ന സമ്മേളനം സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം പുഷ്പലതാ മധു ഉദ്ഘാടനം ചെയ്തു.
കൺവീനർ പി വി ശിവദാസൻ, പി സി അജിത, ടി സി സുനിമോൾ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ കെ ശ്രീനിവാസൻ റിപ്പോർട് അവതരിപ്പിച്ചു. എം എച്ച് റഷീദ്, അഡ്വ.എം ശശികുമാർ, സി കെ ഉദയകുമാർ, എം കെ മനോജ്, ജയിംസ് ശമുവേൽ, പി ആർ രമേശ് കുമാർ, പ്രൊഫ.ആർ രാജഗോപാൽ, എന്നിവർ സംസാരിച്ചു.
പി ആർ രമേശ് കുമാർ സ്വാഗതവും പി സി അജിത കൃതജ്ഞതയും രേഖപ്പെടുത്തി. എ കെ ശ്രീനിവാസൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. നേരത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന പാർടി അംഗം പി.കൃഷ്ണപിള്ള പതാക ഉയർത്തി.