കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പി സി ഒ ഡി )” എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൻ്റെ റൈസിംഗ് ക്വീൻസ് സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡോ : പൊന്നി എം എസ് (എംബിബിസ്, എം എസ്, ഡി ജി ഒ മെഡിട്രിന ഹോസ്പിറ്റൽ, കൊല്ലം )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
മാറി വന്ന ജീവിതശൈലികളും ഭക്ഷണരീതികളും സ്ത്രീകളിൽ പി സി ഒ ഡി എന്ന രോഗാവസ്ഥ വർധിച്ചു വരികയാണ് അതുകൊണ്ട് തന്നെ ഈ അസുഖം വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എങ്ങനെ ഇതിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചൊരു സെമിനാർ എല്ലാവർക്കും ഉപകാരപ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 21 ന് ഉച്ചക്ക് 2.30 മണി മുതൽ 4 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 7510996776 ഷെറിൻ.എം (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.