കുവൈറ്റ്: കേരളത്തിൽ മഴക്കെടുതി ശക്തമായതിനെ തുടർന്ന ഉണ്ടായ മരണങ്ങളിൽ ദുഃഖം രേഖപ്പെടുത്തി കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കുവൈറ്റ് അമീർ സന്ദേശമയച്ചു. മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി കുവൈറ്റ് അമീർ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, ഈ ദുരിതം അതിജീവിക്കാൻ ഭരണക്കൂടത്തിന് എത്രയും പെട്ടെന്ന് സാധിക്കട്ടെയെന്ന് കുവൈറ്റ് അമീർ കൂട്ടിചേർത്തു.
കുവൈറ്റ് അമീറിനെ കൂടാതെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് അദ്ദേഹം സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച കത്ത് അദ്ദേഹം അയച്ചു.