കണ്ണൂർ: സംസ്ഥാനത്തിന്റെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ന്യൂനമര്‍ദം കേരള തീരത്തേക്ക് എത്തുമെന്ന് ഒക്ടോബര്‍ എട്ടിനു തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാനം മുന്നറിയിപ്പ് നല്കാന് വൈകി.
മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ പരാജയം അന്വേഷിക്കണം. ദുരന്തങ്ങളെ നേരിടാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വേണം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട് കര്‍ഷക വിരുദ്ധമെന്ന് പ്രചരിപ്പിച്ചു. ഹര്‍ത്താല്‍ നടത്തിയാണ് എല്‍ഡിഎഫ് റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. കര്‍ഷകരെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.