ബേപ്പൂർ ∙ മീഞ്ചന്ത മേൽപാലത്തിനു സമീപം മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാരെ വലയ്ക്കുന്നു. ഓട ഇല്ലാത്തതിനാലാണ് വെള്ളം ഒഴിഞ്ഞു പോകാതെ റോഡിൽ കെട്ടിക്കിടക്കുന്നത്. ഇതുമൂലം യാത്ര ദുരിത പൂർണമായി. കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ ചവിട്ടിയാണ് ജനത്തിന്റെ യാത്ര.
വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നു. മഴക്കാലത്ത് എല്ലാ വർഷവും ഇതാണ് ഇവിടത്തെ അവസ്ഥ. മഴ ശക്തമായാൽ റോഡ് വെള്ളത്തിൽ മുങ്ങും. മേൽപാലം മുതൽ വട്ടക്കിണർ ജംക്ഷൻ വരെ ശാസ്ത്രീയ രീതിയിൽ ഓട പണിതാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ.