തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ആണ്ടാള്‍ എന്ന ചിത്രത്തിന് അംഗീകാരം നല്‍കാത്തതിനെതിര പ്രതിഷേധവുമായി സിപിഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.അരുണ്‍. ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അദ്ഭുതം തോന്നുന്നുവെന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജൂറി ഇനിയെങ്കിലും ആണ്ടാൾ കാണാൻ തയ്യാറാകണമെന്നും ആ സിനിമയെയും അതിൽ അയത്ന ലളിതമായി ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇർഷാദ് അലി എന്ന നടൻ്റെ അഭിനയവും വിലയിരുത്തണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.
എന്‍ അരുണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇർഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയിൽ പ്രതിഷേധിക്കുന്നു. മലയാളത്തിൽ കഴിഞ്ഞ വർഷം സെൻസർ ചെയ്ത #ആണ്ടാൾ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തിൽ #ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച #ഇർഷാദ് അലിയെയും പരിപൂർണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടിൽ പ്രതിഷേധിക്കുന്നു. ഒരു പ്രത്യേക പരാമർശം പോലും അർഹിക്കാത്ത സിനിമയായാണ് #ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതിൽ അദ്ഭുതം തോന്നുന്നു. ജൂറി ഇനിയെങ്കിലും #ആണ്ടാൾ ഒന്നു കാണാൻ തയ്യാറാകണം ആ സിനിമയെയും അതിൽ അയത്ന ലളിതമായി #ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇർഷാദ് അലി എന്ന നടൻ്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യർത്ഥനയാണ് ജൂറി യോടുള്ളത് . 1800കളില്‍ തോട്ടം തൊഴിലാളികളായി ബ്രീട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. 1964ല്‍ ഒപ്പിട്ടിരുന്ന ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവർ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള് അവരെ പിന്തുടര്ന്നുകൊണ്ടിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. #ജൂറിയോട് ഒരു അഭ്യർത്ഥന മാത്രം ദയവായി ആണ്ടാൾ കാണൂ….. എന്നിട്ട് വിലയിരുത്തു…….. ഇത്തരം സിനിമകൾ എടുക്കുന്നത് കച്ചവടത്തിനല്ല , നല്ല സിനിമകളെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ്. അവർക്കല്ലേ പ്രോത്സാഹനങ്ങൾ നൽകേണ്ടത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnarunmvpa%2Fposts%2F1937230629797377&show_text=true&width=500