തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടർ ഉയർത്തും. ഡാമിന്റെ നാല് ഷട്ടറുകൾ 200 സെ.മീ വരെ ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് രാത്രി പത്ത് മണിയോടെ ഒന്നും നാലും ഷട്ടറുകൾ അഞ്ച് സെ.മീ വീതം ഉയർത്തും.
നാളെ രാവിലെ നാല് മണിക്ക് ഇതേ അളവിൽ 30 സെ.മീ കൂടി ഉയർത്തും. ഡാം തുറക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് തുടരുന്നത്. തിരുവനന്തപുരം നെയ്യാർ, അരുവിക്കര ഡാമുകളും തുറന്നിട്ടുണ്ട്.