ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നെതർലൻഡിനെതിരെ അയർലൻഡിനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് അയർലൻഡ് നെതർലൻഡിനെ കീഴടക്കിയത്. നെതർലൻഡ് മുന്നോട്ടുവച്ച 107 റൺസ് വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി അയർലൻഡ് മറികടന്നു. 44 റൺസെടുത്ത ഗാരത് ഡെലനിയാണ് അയലൻഡിൻ്റെ ടോപ്പ് സ്കോറർ.
29 പന്തില്‍ അഞ്ചു ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 44 റണ്‍സെടുത്ത ഗരെത് ഡെലാനിയും 39 പന്തില്‍ 30 റണ്‍സോടെ പുറത്താകാതെ നിന്ന പോള്‍ സ്റ്റിര്‍ലിങ്ങുമാണ് അയര്‍ലന്റിന്റെ വിജയം എളുപ്പമാക്കിയത്. കെവിന് ഒബ്രിയന്‍ ഒമ്പത് റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍ണി എട്ടു റണ്‍സ് നേടി. ഏഴു പന്തില്‍ ഏഴു റണ്‍സോടെ കെര്‍ട്ടിസ് കാംഫെര്‍ പുറത്താകാതെ നിന്നു.
ടോസ് നേറ്റി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലൻഡിനെ ഗംഭീരമായി പന്തെറിഞ്ഞ ഐറിഷ് ബൗളർമാർ തകർത്തെറിയുകയായിരുന്നു. അഞ്ച് നെതർലൻഡ് താരങ്ങളാണ് റൺസൊന്നുമെടുക്കാതെ പുറത്തായത്. നാല് താരങ്ങൾ ഇരട്ടയക്കം കുറിച്ചെങ്കിലും ഓപ്പണർ മാക്സ് ഒഡോവ്ഡിനു മാത്രമേ മികച്ച സ്കോർ കണ്ടെത്താനായുള്ളൂ. 51 റൺസെടുത്ത ഒഡോവ്ഡ് തന്നെയാണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ.
ഒരു ഓവറിൽ തുടർച്ചയായി നാല് വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ കർട്ടിസ് കാംഫർ ആണ് നെതർലൻഡ് നിരയെ തകർത്തത്. 10ആം ഓവറിലെ രണ്ടാം പന്തിൽ കോളിൻ അക്കർമാൻ (11), റയാൻ ടെൻ ഡോഷറ്റ് (0), സ്കോട്ട് എഡ്വാർഡ്സ് (0), റോളോഫ് വാൻഡർ മെർവെ (0) എന്നിവരെയാണ് കാംഫർ വീഴ്ത്തിയത്. ട്വന്റി-20യില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറാണ് കാംഫെര്‍. ഇതിന് മുമ്പ് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയും അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാനുമാണ് ഈ നേട്ടത്തിലെത്തിയത്.
9 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്ന നെതർലൻഡ് കാംഫറുടെ ഈ ഓവറോടെ 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായി.
മറുപടി ബാറ്റിംഗിൽ കെവിൻ ഓബ്രിയൻ (9), ആൻഡ്രൂ ബിൽബേർണീ (8), എന്നിവർ വേഗം പുറത്തായെങ്കിലും ഗാരത് ഡെലനി (44), പോൾ സ്റ്റിർലിങ് (30) എന്നിവർ ചേർന്ന് അയർലൻഡിനെ അനായാസം വിജയത്തിലെത്തിച്ചു. ജയത്തോടെ ഗ്രൂപ്പ് എയിൽ അയർലൻഡ് ഒന്നാമതെത്തി.