കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ വലിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങൾ സംഭവിക്കുന്നു. കനത്തനക്ഷ്ടങ്ങളാണ് ഓരോ സന്ദര്ഭത്തിലും ഉണ്ടാവുന്നത്. മരണനിരക്കുകൾ ഏറുകയാണ്. എത്രയോ പേർക്ക് വീടും മറ്റ് സൗകര്യങ്ങളും ഇല്ലാതായി. വലിയ സാമൂഹിക പ്രതിസന്ധിയാണ് ഓരോ പ്രളയങ്ങളും സൃഷ്ട്ടിക്കുന്നത്. ഇതിന് ഒരു അവസാനമില്ലേ? പൊതു സമൂഹം ഇങ്ങനെ ചോദിച്ചു തുടങ്ങിയിട്ട് കുറെ നാളുകൾ ആയി
മലയാളിക്ക് പ്രകൃതിയോട് രണ്ടു തരം മനോഭാവങ്ങൾ ആണുള്ളത്. പ്രകൃതി ആസ്വദിക്കാനും അതിന്റെ മനോഹാരിതയിൽ ജീവിക്കാനും വലിയ താല്പര്യമാണുള്ളത്. അത്തരം കാഴ്ചകൾക്കായി മലയാളി കേരളത്തിൽ ഉടനീളം സഞ്ചരിക്കുന്നു. ലോകസഞ്ചാരികൾ പലരും കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിൽ വിസ്മയിച്ചിട്ടുണ്ട്. എന്നാൽ മലയാളിക്ക് മറ്റൊരു അപകടകരമായ മനോഭാവം കൂടിയുണ്ട്. അന്തമായ മലനിരകളെയും വനങ്ങളെയും വെട്ടിപിടിക്കാനും അവിടെ വലിയ സൗധങ്ങൾ പണിയാനുമുള്ള ത്വര വർധിച്ചു വരികയാണ്. ഇത് പെട്ടന്ന് ഉണ്ടായതല്ല . വർഷങ്ങളായി കേരളത്തിൽ സംഭവിക്കുന്നതാണ്. ആദ്യം കൃഷിക്കും ഉപജീവനത്തിനും മാത്രമായിരുന്നു പ്രകൃതിയെ ആശ്രയിച്ചത്. പിന്നീട് അതിന്റെ സ്വഭാവം മാറി. പ്രകൃതിയോട് ഒരു തരം അക്രമണോൽ സുകതയാണ് ജനങ്ങൾ കാണിച്ചു തുടങ്ങിയത്. കേരളത്തിലെ പ്രകൃതി സൗന്ദര്യം നിറഞ്ഞ സ്ഥലങ്ങളിൽ യാതൊരു മാനദണ്ടവും പാലിക്കാതെ വലുതും ചെറുതുമായ ധാരാളം റിസോർട്ടുകൾ, ഹോട്ടലുകൾ, തുടങ്ങയവ നിർമ്മിച്ചു, നിർമ്മിക്കുന്നു. ഇത് വലിയ അപകടമാണ് വിളിച്ചു വരുത്തിയത്, വരുത്തുന്നത്. അത് പോലെ മലതുരക്കലും പാറപൊട്ടികലും വലിയ ആഘാതങ്ങളാണ് സൃഷ്ട്ടിക്കുന്നത്. അത് തുടരുകയാണ്.
ഈ ഗൗരമായ പ്രശനങ്ങൾ കേരളത്തിലെ എല്ലാ പരിസ്ഥിതി പ്രവർത്തകരും വർഷങ്ങളായി ചൂണ്ടി കാട്ടുന്നുണ്ട്. എത്രയോ ചർച്ചകളും സെമിനാറുകളും നടത്തി. സംരക്ഷണ യാത്രകൾ നടത്തി. പക്ഷേ ഒന്നും ഫലം കണ്ടില്ല.മാധവ് ഗാഡ്ഗിലിന്റെ പഠന റിപ്പോർട്ടിൽ വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഈ പ്രകൃതിയും ജീവജാലങ്ങളും പെട്ടന്ന് ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ അതോന്നും ഭൂരിപക്ഷംആളുകളും പരിഗണിച്ചില്ല.ഗാഡ്ഗിൽ ഒരിക്കൽ പറഞ്ഞു “പശ്ചിമഘട്ടം അകെ തകർക്ക പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാവും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാവും.”
നമ്മുടെ ഭരണകൂടം ഇപ്പോഴും ഇക്കാര്യത്തിൽ വലിയ നിസംഗതയാണ് പുലർത്തുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന വലിയ മാഫിയ സംഘത്തെ സംരക്ഷിക്കുന്ന നിലപാട് ആണ് പലപ്പോഴും സ്വീകരിക്കുന്നത്. കൃത്യമായ നിലപാട് എടുക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പരിസ്ഥിതി ഒരു വലിയ സാമൂഹിക പ്രശ്നമായി സർക്കാരുകൾക്ക് ബോധ്യപെട്ടിട്ടില്ല. പുരോഗമന നിലപാട് എടുക്കുന്നു എന്ന് പറയുന്നവർ പോലും ഇക്കാര്യത്തിൽ പിന്നാക്കം പോവുകയാണ്. ദുരന്തങ്ങളുടെ കടലിൽ മുങ്ങിയിട്ടും അതിന്റെ ആഴം വേണ്ടത്ര ബോധ്യപ്പെട്ടിട്ടില്ല. അത് എപ്പോൾ നാം തിരിച്ചറിയും. അത് മനസ്സിലാവുമ്പോഴേക്ക് നാം ഉണ്ടാവുമോ?