ന്യൂഡൽഹി, ഒക്ടോബർ 18, 2021: ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ പത്തു വർഷം പൂർത്തിയാക്കുന്ന റെനോ അതിന്റെ പുതിയ സബ്-ഫോർ മീറ്റർ കോംപാക്റ്റ് എസ്യുവിയായ കൈഗർ കൈവരിച്ച സവിശേഷമായ ഒരു നേട്ടം പ്രഖ്യാപിക്കുകയുണ്ടായി. ലോകോത്തര ടർബോചാർജ്ഡ് 1.0ലി പെട്രോൾ എഞ്ചിനോടു കൂടിയ കൈഗർ മികച്ച പ്രകടനവും സ്‌പോർട്ടി ഡ്രൈവും മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്, എആർഎഐ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ അനുസരിച്ച് 20.5 കിമി/ലി ഇന്ധനക്ഷമതയും നൽകുന്നു.
മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ള റെനോ കൈഗറിൽ, 100 പിഎസ് പവർ ഔട്ട്പുട്ടും 160 എൻഎം ടോർക്കും (5 സ്പീഡ് മാനുവൽ: 2800-3600 ആർപിഎമ്മിൽ ലഭ്യമാണ്) അടങ്ങിയിരിക്കുന്നു. ഈ എഞ്ചിൻ വിശ്വാസ്യതയ്ക്കും ദീർഘമായ ഈടുനിൽപ്പിനും വേണ്ടി പരിശോധിച്ചുറപ്പിച്ചിട്ടുള്ളതാണ്, കൂടാതെ യൂറോപ്പിലെ ക്ലിയോയിലും ക്യാപ്ചറിലും ഇതിനകം അവതരിപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ വാഗ്ദാനം ചെയ്യുന്നു.
1.0ലി എനർജി, 1.0ലി ടർബോ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് റെനോ കൈഗർ വാഗ്ദാനം ചെയ്യുന്നത്, ഇതിന്റെ പ്രാരംഭ വില 5.64 ലക്ഷം രൂപയാണ്. 2 പെഡൽ ഓഫറുകളായ എഎംടി, സിവിടിയോടൊപ്പമാണ് ഇത് എത്തുന്നത്, കൂടാതെ, 3 മോഡലുകളിലൂടെ (ഇക്കോ, നോർമൽ, സ്പോർട്ട്) ഇന്ധനക്ഷമതയുടെയും പ്രകടനത്തിന്റെയും ബഹുസ്വരത പ്രദാനം ചെയ്യുന്ന മൾട്ടി-സെൻസ് ഡ്രൈവ് മോഡുകളും ഇതോടൊപ്പമുണ്ട്. ഉപഭോക്താക്കൾക്ക് ലഭ്യമായ അഞ്ച് ട്രിമ്മുകളിൽ നിന്ന് തിരഞ്ഞെടുക്കാം – ആർഎക്‌സ്ഇ, ആർഎക്‌സ്എൽ, ആർഎക്‌സ്ടി, ആർഎക്‌സ്ടി (ഓ), ആർഎക്‌സ്‌സെഡ്. ഈ വിഭാഗത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഓരോ പതിപ്പും നിർമ്മിച്ചിരിക്കുന്നത്, കൂടാതെ എല്ലാ ട്രിമ്മുകളിലും ആകർഷകമായ വിലയുമാണ്. ഉപഭോക്താക്കൾക്ക് എല്ലാ തലത്തിലും വിലയേറിയ നേട്ടം ഉണ്ടാകുന്നു, കൂടാതെ ഉയർന്ന വേരിയന്റുകളിൽ സ്‌റ്റൈലിഷ് ഡ്യുവൽ ടോൺ കോമ്പിനേഷൻ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.
സവിശേഷമായ കൂപ്പെ എസ്യുവി രൂപകൽപ്പനയും, മികച്ച സ്‌പേസ്/യൂട്ടിലിറ്റി, സ്മാർട്ട് ഫീച്ചറുകളും, ലോകോത്തര സ്പോർട്ടി എഞ്ചിനുമുള്ള റെനോ കൈഗർ, ഇന്ത്യൻ ഓട്ടോമോട്ടീവ് മാർക്കറ്റിന്റെ കാതൽ ലക്ഷ്യമിട്ടുള്ള അതിസവിശേഷമായ ഒരു നിർമ്മിതിയാണ്. ഇന്ത്യയിൽ സ്‌പോർട്ടി, സ്മാർട്ട്, അതിശയകരമായ ബി-എസ്യുവിയായി തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, റെനോ കൈഗർ ആഗോള വിപണിയിൽ അതിന്റെ സാന്നിധ്യം അറിയിക്കുകയാണ്. റെനോ ദക്ഷിണാഫ്രിക്കയിലേക്കും സാർക്ക് മേഖലയിലേക്കും കൈഗർ കയറ്റി അയയ്ക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കൾക്കുമായി നിരവധി ആകർഷകമായ സ്‌കീമുകളും പ്രമോഷനുകളും സഹിതം കൈഗറിന്റെ പുതിയ ആർഎക്‌സ്ടി (ഓ) വേരിയന്റ് റെനോ പുറത്തിറക്കി. റെനോ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു, അതിന്റെ ഉൽപ്പന്ന ശ്രേണിയിലെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ 130,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങൾ നൽകുന്നു. ഈ കാലയളവിൽ ഒരു പുതിയ റെനോ വാഹനം വാങ്ങുമ്പോൾ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. മേൽപ്പറഞ്ഞവയ്ക്ക് പുറമേ, 10 വർഷത്തെ ആഘോഷങ്ങൾ പ്രമാണിച്ച് കമ്പനി 10 അദ്വിതീയ ലോയൽറ്റി റിവാർഡുകളും പുറത്തിറക്കി, സാധാരണ ഉപഭോക്തൃ ഓഫറുകൾക്ക് പുറമേ പരമാവധി 110,000 രൂപ വരെ ലോയൽറ്റി ആനുകൂല്യങ്ങളും നേടാൻ കഴിയുന്നതാണ്.