പത്തനംതിട്ട ജില്ലയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ. എയർ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്ജമാണ്. കൂടുതൽ ദുരിദാശ്വാസ ക്യാമ്പുകൾ തയാറാണെന്ന് മന്ത്രിമാരായ കെ രാജനും വീണ ജോർജും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിൻ്റെ കാര്യത്തിൽ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, ഇരട്ടയാർ, മൂഴയാർ, കല്ലാർക്കുട്ടി, പീച്ചി, ചിമ്മിണി , പെരിങ്ങൽകുത്ത്,കുണ്ടള, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.