കൊല്ലം: ഉദ്യോഗാര്‍ഥികളെ പ്രതിസന്ധിയിലാക്കി പിഎസ് സി. എല്‍പി സ്കൂള്‍ അസിസ്റ്റന്റ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം തിരുവനന്തപുരത്ത് നടത്തുന്നതില്‍ പ്രതിഷേധം ശക്തം. പിഎസ് സി ജില്ലാ ഓഫിസറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
എല്‍പി സ്കൂള്‍ അസിസ്റ്റന്റ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലത്തു നിന്നുളള എണ്ണൂറുപേരുടെ അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും തിരുവനന്തപുരത്ത് നടത്താന്‍ പിഎസ് സി തീരുമാനിച്ചതിലാണ് പ്രതിഷേധം. എണ്ണൂറ് പേരും തിരുവനന്തപുരത്തേക്ക് പോകേണ്ടിവരുന്നത് ഉദ്യോഗാര്‍ഥികളെ ബുദ്ധിമുട്ടിലാക്കും. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പിഎസ് സി ഓഫിസറെ ഉപരോധിച്ചത്.
അതാത് ജില്ലയില്‍ തന്നെയാണ് മറ്റെല്ലായിടത്തും അഭിമുഖം നടത്തുന്നത്. പക്ഷേ പി എസ് സി അംഗങ്ങള്‍ക്ക് താമസിക്കാന്‍ കൊല്ലത്ത് സൗകര്യമില്ലാത്തതുകൊണ്ട് അഭിമുഖം തലസ്ഥാനത്തേക്ക് മാറ്റിയതെന്നാണ് പി എസ് സിയിലുളളവര് പറയുന്നത്. നവംബര്‍ പത്ത് മുതലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്തുണയുമായി ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുളളവരും ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.