മസ്കത്ത്: ഒമാനിൽ 328 തടവുകാർക്ക് ജയിൽ മോചനം അനുവദിച്ച്ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ്. 107 പ്രവാസികളും മോചിതരാവുന്നവരിൽ ഉൾപ്പെടും. നബിദിനം പ്രമാണിച്ചും തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്തുമാണ് മോചനം അനുവദിക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയഅറിയിപ്പിൽ പറയുന്നു.
ഒമാനിൽ പൊതു – സ്വകാര്യ മേഖലകൾക്ക് ചൊവ്വാഴ്ച അവധി
മസ്കത്ത്: നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്, ഒക്ടോബർ 19 ചൊവ്വാഴ്ച (ഹിജ്റ മാസം റബീഉൽ അവ്വൽ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിയമസംവിധാനങ്ങൾക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസി നേരത്തെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.