ലക്നൗ: ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗവിലെ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപേന്ദ്ര പ്രതാപ് സിംഗ് എന്ന അഭിഭാഷകനാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് മറ്റു അഭിഭാഷകര്‍ പറയുന്നു. സംഭവത്തിൽ പോലീസ്അ ന്വേഷണമാരംഭിച്ചു.
കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്ന് തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായ ആരെയും പരിസരത്ത് കണ്ടിരുന്നില്ലെന്നും അഭിഭാഷകന് തനിച്ചായിരുന്നെന്നുമാണ് സാക്ഷികള്‍ പറയുന്നത്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചുവരികയാണ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര സിംഗ് അഞ്ചുവര്‍ഷത്തോളമായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു.