കുവൈറ്റ് : രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി നടന്ന ഗതാഗത പരിശോധനയിൽ 39,797 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ലൈസൻസ് കാലാവധി അവസാനിച്ചവർക്കും അശ്രദ്ധമായ വാഹനമോടിച്ചവർക്കുമാണ് പിഴ നൽകിയത്.
നിയമ ലംഘനങ്ങൾ നടത്തിയ 57 വാഹനങ്ങൾ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫിൻറെ നിർദ്ദേശപ്രകാരം മേജർ ജനറൽ ജമാൽ അൽ സെയ്ഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും മറ്റു സർക്കാർ വകുപ്പുകളുടെയും പ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.