പുൽപള്ളി ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ എല്ലാ ഭവന പദ്ധതികളിലും വീടിനുള്ള അപേക്ഷയുമായി 7 വര്‍ഷമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണു പുൽപള്ളി പഞ്ചായത്തിലെ കാപ്പിസെറ്റ് പഴുപ്ലാക്കൽ സിന്ധു ദിലീപ്. ഇവര്‍ക്കു വീട് നല്കുന്നതിൽ വാര്‍ഡ് വികസന സമിതിക്കും പൊതുപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം സമ്മതമാണ്. എന്നാല്‍, വീട്ടില്‍ കിടപ്പുരോഗികളോ വിധവയോ അംഗപരിമിതരോ ഇല്ലെന്ന കാരണത്താല്‍ മാര്‍ക്ക് കുറഞ്ഞു.
ചിതലെടുത്ത നാലു കമുകുകാലില് വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന്റെ ബലത്തിലാണ് ഈ കുടുംബം കഴിയുന്നത്. ശക്തമായ കാറ്റടിച്ചാല്‍ ഷെഡ് നിലംപൊത്തും. പലപ്പോഴും വീട്ടുമുറ്റത്തു കാട്ടാനയെത്തും. വാടകവീട്ടില്‍ താമസിച്ചു കൂലിപ്പണിയെടുത്തു സ്വരുക്കൂട്ടിയ പണംകൊടുത്ത് 10 സെന്റ് വാങ്ങി. അന്നുമുതല്‍ വീടിനുള്ള സഹായം പ്രതീക്ഷിച്ചു കഴിയുന്ന കുടുംബത്തില്‍ 2 പെണ്‍കുട്ടികളുണ്ട്. ഇവര്‍ക്കു പഠിക്കാനും വസ്ത്രം മാറാനും സ്ഥലമില്ല.
എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മൂത്തയാള്‍ക്ക് പഠനമികവില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചു. ഇളയവള്‍ ഇക്കൊല്ലം പത്തിലാണ്. ഇരുവരും കാപ്പിസെറ്റ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും. അടച്ചുറപ്പില്ലാത്ത കൂരയില്‍ കുട്ടികളെ ഇരുത്തിയാണു സിന്ധുവും ഭർത്താവ് ദിലീപും കൂലിപ്പണിക്കു പോകുന്നത്. വീട്ടിലെത്തും വരെ ചങ്കിടിപ്പാണെന്നു മാതാപിതാക്കള്‍