ഇടുക്കി: കൊക്കയാറില്‍ ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസുകാരന് സച്ചു ഷാഹുലിൻ്റെ മൃതദേഹം കിട്ടി. ഉരുള്‍പൊട്ടല്‍ സ്ഥലത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തൃശൂര്‍ തെക്കുംകര പുഴയില്‍ കാണാതായ റിട്ട.അധ്യാപകന് ജോസഫിന്റെ മൃതദേഹവും കിട്ടി
കൊക്കയാർ ഉരുൾപൊട്ടലിൽ അകപ്പെട്ട സ്വന്തം കുടുംബാംഗങ്ങളെ പുതുപ്പറമ്പില്‍ ഷാഹുല്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. ചെളിയില്‍ താണ മാതാപിതാക്കളെയും ഭാര്യയെയും രണ്ടു മക്കളെയും ആണ് രക്ഷിച്ചത്. എന്നാൽ ഏഴു വയസുള്ള മകന് സച്ചുവിനെ രക്ഷിക്കാൻ സാധിക്കാത്തത് നൊമ്പരമായി അവശേഷിച്ചു.
മകനായി ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ഷാഹുൽ പറഞ്ഞു. ഷാഹുലിൻ്റെ പിതാവിൻ്റെ രണ്ടുകാലും ഒടിഞ്ഞു. പരുക്കേറ്റ കുടുംബം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പുതുപറമ്പിൽ ഷാഹുലിൻ്റെ മകൻ സച്ചു ഷാഹുലിനെയുൾപ്പെടെ എട്ടുപേരെയാണ് ഇവിടെ നിന്നും കാണാതായത്.