തിരുവനന്തപുരം: കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിൻ്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിൻ്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം കൊല്ലത്ത് കിഴക്കന്‍മേഖലയില്‍ മഴ കുറഞ്ഞതോടെ തെന്മല അണക്കെട്ടിൻ്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തില്ല. നിലവില്‍ ഒന്നരമീറ്ററാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതെങ്കിലും കല്ലടയാറിന് സമീപമുളളവര്‍ ജാഗ്രത പാലിക്കണം. പുനലൂര്‍ ഉള്‍പ്പെടെയുളള താഴ്ന്ന പ്രദേശങ്ങളില്‍ കല്ലടയാറില്‍ നിന്ന് വെളളം കയറിയിട്ടുണ്ട്.