തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ നിലവില്‍ 100 സെന്റിമീറ്റർ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രി പത്തിന് 40 സെന്റിമീറ്റർ കൂടി ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കക്കി അണക്കെട്ട് തുറന്നാല്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. പ്രളയ സാധ്യതയില്ലാത്തതിനാല്‍ അണക്കെട്ട് തുറക്കേണ്ട കാര്യത്തില്‍ തീരുമാനമായിട്ടില്ല. വേണ്ടി വന്നാല്‍ താഴ്ന്ന പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റുമെന്നും പഞ്ചായത്ത് തലത്തില്‍ ജനകീയ യോഗങ്ങള്‍ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.