ഇടുക്കി: കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇന്നലെ പകൽ ഒന്നും തിരച്ചിൽ നടത്തിയില്ല. അതിൻ്റെ കാരണമെന്തെന്ന് വ്യക്തമാക്കണം. മൂന്ന് വർഷമായി തുടർച്ചയായി പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ഗൗരവകരമായി സമീപിക്കണം.
10 മണിക്ക് സംഭവം നടന്നിട്ട് അധികൃതർ രക്ഷാപ്രവർത്തനത്തിന് എത്തിയത് വൈകിട്ട് ആറിനാണ്. 2018ന് ശേഷവും സർക്കാർ ജാഗ്രത കൈകൊണ്ടില്ല. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ പി.ടി.തോമസിൻ്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. കൊക്കയാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.