തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മല്ലപ്പള്ളിയില്‍ കുടുങ്ങിയവരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്കി. ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എട്ടു ഡാമുകളില്‍ റെഡ് അലര്‍ട്ട്, രണ്ടെണ്ണത്തില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. എന്നാൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ.ക്യഷ്ണൻകുട്ടി പറഞ്ഞു. ജലനിരപ്പ് എട്ടടി കൂടി ഉയർന്നാൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. പരമാവധി വൈദ്യുതോൽപ്പാദനം നടക്കുന്നുണ്ട്. വേണ്ടി വന്നാൽ ഉൽപാദനം കൂട്ടും. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോയി തുടങ്ങിയത് ആശ്വാസമാണെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു.