പത്തനംതിട്ട: കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്. ഡാം തുറക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. താഴ്ന്ന പ്രദേശത്തുനിന്ന് ആദ്യം ജനങ്ങളെ മാറ്റും. പ്രളയത്തിൻ്റെ സാധ്യതയില്ല. പഞ്ചായത്ത് തലത്തിൽ ജനകീയയോഗങ്ങൾ വിളിക്കും. 2018ലും ഡാം തുറന്നപ്പോൾ അറിയിപ്പ് നൽകിയിരുന്നു. ഇത്തവണയും അതുണ്ടാകും. 2018ന് സമാനമായ സ്ഥിതിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ 40 കുടുംബങ്ങള്‍ കുടുങ്ങി. പമ്പ, മണിമലയാര്‍ കരകവിഞ്ഞതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചക്കുളത്തുകാവ്, തലവടി, എടത്വ, വീയപുരം, നീരേറ്റുപുറം മേഖലകളില്‍ വെള്ളമുയര്‍ന്നു. പള്ളിപ്പാടും കോട്ടക്കല്‍ മാലി കോളനിയിലും വീടുകള്‍ വെള്ളത്തിലാണ്. മുട്ടാറും പള്ളിപ്പാടും വീടുകളില്‍ വെള്ളം കയറി.