തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം എൻട്രൻസ് എഴുതാത്ത കുട്ടികൾക്കും സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം നൽകും.
രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗമായ തിരുവനന്തപുരം നഗരൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലും പാലക്കാട്ടെ മൺകരയുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലുമാണ് ട്യൂഷൻ ഫീസ് വേവർ സ്കീമിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കുള്ള സൗജന്യ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പഠനം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എസ്. എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 20നു മുമ്പ്
ഡോ.ബിജുരമേശ്, ചെയർമാൻ
രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കോർപ്പറേറ്റ് ഓഫീസ്, രാജധാനി ബിൽഡിംഗ്സ്, കിഴക്കേകോട്ട, തിരുവനന്തപുരം – 695023
എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം.
ഫോൺ:0471-2547733, 9447060220, email: admissions(@rietedu.in