ഗൂഡല്ലൂർ ∙ കൊലയാളി കടുവയെ പിടികൂടിയത് 21 ദിവസത്തെ കഠിന പരിശ്രമത്തിനു ശേഷം. തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള താപ്പാനയുടെ മുകളിൽ നിന്നാണ് ദൗത്യസംഘത്തിലെ ഡോക്ടർമാരുടെ സംഘം വെടി ഉതിർത്തത്. മയക്കു വെടിയേറ്റ കടുവ 50 മീറ്റർ ദൂരം സഞ്ചരിച്ചു മയങ്ങി വീണു. ഉടന് ഇരുമ്പു കൂടെത്തിച്ചു കടുവയെ കൂട്ടിലേക്കു മാറ്റി. മറ്റു കടുവകളുമായുള്ള സംഘർഷത്തിൽ മുഖത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടുവ തീർത്തു ക്ഷീണിതനാണ്. ഭക്ഷണം കഴിച്ചിട്ടില്ല. ഇന്നലെ രാവിലെ കടുവ മസിനഗുഡി ചെക്പോസ്റ്റിനു സമീപത്തു കൂടി റോഡ് മുറിച്ചു കടന്നതോടെ ദ്രുതകർമ സേനയും കടുവയെ നിരീക്ഷിച്ചു തുടങ്ങി.
വ്യാഴാഴ്ച വൈകുന്നേരം കടുവയെ മസിനഗുഡിക്കു സമീപത്ത് വച്ചു കണ്ടതായും മയക്ക് വെടിവച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. മൈസൂരുവിലെ മൃഗശാലയിലേക്കു മാറ്റിയ കടുവയെ കയറ്റിയ കൂട് പൂർണമായും പച്ചിലകൾ കൊണ്ടു മറച്ചാണു കൊണ്ടു പോയത്. ഒരു വർഷത്തിനിടയിൽ 4 പേരെയാണ് ടി 23 എന്നറിയപ്പെടുന്ന കടുവ കൊലപ്പെടുത്തിയത്. മൂന്ന് മാസത്തിനുള്ളിൽ 3 പേരെ കടുവ കൊന്നു. 30 വളർത്തുമൃഗങ്ങളെയും കൊന്നു തിന്നു. നീലഗിരിയുടെ ചരിത്രത്തിൽ ആദ്യമായാണ് കൊലയാളി കടുവയെ മയക്കു വെടിവച്ചു പിടികൂടുന്നത്. മുൻപു നരഭോജിയായി മാറിയ കടുവകളെ വെടിവച്ച് കൊല്ലുകയായിരുന്നു പതിവ്.
4 പേരെ കൊലപ്പെടുത്തിയതോടെ ടി 23 കടുവയെ വെടി വച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. എന്നാൽ വെടിവച്ച് കൊല്ലരുതെന്നുള്ള ഹൈക്കോടതി ഉത്തരവ് വന്നതോടെ കടുവയെ മയക്കു വെടിവച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുതകർമ സേനയും തമിഴ്നാട് ദൗത്യസംഘവും സംയുക്തമായാണു തിരച്ചിൽ നടത്തിയത്. ഇന്നലെ വയനാട്ടിൽ നിന്നുള്ള സംഘം തിരച്ചിലിൽ പങ്കെടുത്തിരുന്നില്ല. കൊലയാളി കടുവയെ പിടികൂടിയതോടെ ഗൂഡല്ലൂർ മസിനഗുഡി ഭാഗത്തുള്ള ജ
എംഎൽഎയ്ക്കും മാധ്യമങ്ങൾക്കും അനുമതി നിഷേധിച്ചു; ജഡ്ജിക്കും കുടുംബത്തിനും അനുമതി
ഗൂഡല്ലൂർ ∙ കൊലയാളി കടുവയെ മയക്ക് വെടിവച്ച് കൂട്ടിൽ കയറ്റുന്ന സ്ഥലത്തേക്കു വനംവകുപ്പിന്റെ തുറന്ന വാഹനത്തിൽ കുട്ടികളടക്കമുള്ളവരെ കൊണ്ടുപോയതു വലിയ പ്രതിഷേധത്തിനു കാരണമായി. ചെന്നൈയിൽ നിന്നുള്ള ജഡ്ജിയുടെ കുടുംബത്തെയാണു വനത്തിൽ പ്രവേശിപ്പിച്ചത്. മാധ്യമപ്രവർത്തകർക്കു പോലും കടുവയെ കാണാൻ അനുമതി നിഷേധിച്ച സ്ഥലത്തേക്കാണ് ഇവർക്കു പ്രവേശനം അനുവദിച്ചത്.
ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലനും വനത്തിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരും നാട്ടുകാരും ഊട്ടി – മൈസൂരു റോഡ് ഉപരോധിച്ചു. തുടർന്ന് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ ഷാഹു നേരിട്ടെത്തി ചർച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
ഗൂഡല്ലൂരിലെ നരഭോജി കടുവ പിടിയിൽ
ഊട്ടി∙ ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി 4 പേരെ കൊന്ന കടുവയെ മയക്കുവെടി വച്ചു പിടിച്ചു. 13 വയസ്സുള്ള, ടി 23 എന്ന പേരിൽ അറിയപ്പെടുന്ന ആൺ കടുവയാണു തിരച്ചിൽ തുടങ്ങി 21ാം ദിവസമായ ഇന്നലെ ഉച്ചയോടെ മസിനഗുഡിക്കു സമീപത്തു പിടിയിലായത്. വ്യാഴാഴ്ച അർധരാത്രിയോടെ കുങ്കിയാനകളുടെ സഹായത്തോടെ കണ്ടെത്തി മയക്കുവെടിക്കു ശ്രമിച്ചെങ്കിലും കടുവ കാട്ടിനുള്ളിൽ മറഞ്ഞു. ഇന്നലെ രാവിലെ 9നു കണ്ടെത്തി മയക്കുവെടി വച്ചു പിടികൂടി. ദേഹത്തു മുറിവുകളോടെ അവശനിലയിലായ കടുവയ്ക്കു പ്രാഥമിക ശുശ്രൂഷ നൽകി മൈസൂരുവിലെ മൃഗശാലയിലേക്കു കൊണ്ടുപോയി.
തമിഴ്നാട്ടിൽ ആദ്യമായാണു നരഭോജി കടുവയെ ജീവനോടെ പിടിക്കുന്നതെന്ന് ഇവിടെയെത്തിയ വനം മന്ത്രി കെ. രാമചന്ദ്രൻ അറിയിച്ചു. 2014ൽ ഊട്ടിക്കു സമീപം കപ്പച്ചിയിലും 2015ൽ ഗൂഡല്ലൂരിനു സമീപം നിലാക്കോട്ടയിലും ദേവർശോലയിലും നരഭോജി കടുവകളെ വെടിവച്ചു കൊന്നിരുന്നു. കേരള, കർണാടക വനം വകുപ്പ് ടാസ്ക് ഫോഴ്സും തമിഴ്നാട്ടിലെ വനം ജീവനക്കാരെ സഹായിക്കാനെത്തിയിരുന്നു. കടുവയെ കണ്ടെത്താൻ 40 ക്യാമറകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ക്യാമറകളിൽ വേറെ രണ്ടു കടുവകളെയും കണ്ടെത്തിയിരുന്നു.
നങ്ങൾക്കും ആശ്വാസമായി.
മാസങ്ങളായി ഈ ഭാഗത്തുള്ളവർ പുറത്തിറങ്ങിയിട്ട്. കടുവ സ്ഥിരമായി വന്നു പോകുന്ന പ്രദേശം പൂർണമായും നിശ്ചലമായിരുന്നു. തോട്ടങ്ങളിലെ കൃഷിപ്പണികൾ പോലും നിലച്ചു. മസിനഗുഡി ഭാഗത്ത് 18 ദിവസമായി കന്നുകാലികളെ മേയ്ക്കാൻ കഴിയാതെ ജനങ്ങൾ ദുരിതത്തിലായിരുന്നു.കടുവയെ പിടികൂടുന്നതിനായി ആദ്യ ദിവസങ്ങളിൽ 200 പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കടുവയെ കണ്ടെത്തിയെങ്കിലും മയക്ക് വെടിവയക്കാന് കഴിയാതെ സംഘം തിരിച്ചു പോന്നു. വനത്തിലേക്കു കടുവ കടന്നപ്പോൾ മുൾക്കാടുകളിലേക്കു കടുവ നീങ്ങി. മയക്കു വെടിവച്ചാൽ കടുവയുടെ പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യതയും സംഘം നിരീക്ഷിച്ചാണു ദൗത്യം പൂർത്തിയാക്കിയത്.
കടുവയെ നിരീക്ഷിക്കുന്നതിനിടയിൽ വനത്തിലേക്കു മാറിയ കടുവയ്ക്കു മറ്റു കടുവകളുമായി പോരടിച്ചു മുറിവേറ്റിരുന്നു.വനത്തില് നില്ക്കാന് കഴിയാതെ വന്നതോടെ തിരച്ചിലും ബഹളവും കാരണം ദിവസേന 18 കിലോമീറ്ററോളം കടുവ സഞ്ചരിച്ചിരുന്നു. കൃത്യമായ ഭക്ഷണം ലഭിക്കാതായതോടെ ക്ഷീണിതനായിരുന്നു. കടുവയെ പിടികൂടിയതറിഞ്ഞ് വനംവകുപ്പ് മന്ത്രി കെ. രാമചന്ദ്രൻ, വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ ഷാഹു, ചീഫ് വൈൽഡ് ലൈഫ് വാർഡൻ നീരജ് കുമാർ എന്നിവരും സ്ഥലത്തത്തി.