കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിനു പിന്നാലെ ഭീഷണിയുമായി കോണ്ഗ്രസ് നേതാവ്. അതിക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിൻ്റെ ഭീഷണി ശബ്ദരേഖ പുറത്ത്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് സൂപ്രണ്ടിനെ വിളിച്ച് ഭീഷണിപ്പെടുത്തി.
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാറിൻ്റെതാണ് ഭീഷണി സന്ദേശം. പരാതി നൽകിയ ഡോക്ടറെ നേരിടുമെന്നാണ് കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയത്.
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്നാണ് പരാതി. പരുക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിൻ്റെ പേരിലുള്ള തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.