ദോഹ: ഖത്തറില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 79 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 236,275 ആയി. രാജ്യത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 608 ആയി. 82 വയസ്സുള്ളയാളാണ് മരണപ്പെട്ടത്.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 915 പേരാണ്. 237,798 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 11 പേര് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 44 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു