കുവൈത്ത് സിറ്റി: ഇന്ത്യൻ ആയുധ ബന്ധത്തിന്റെ അറുപതാം വാർഷിക ആഘോഷത്തിന് ഭാഗമായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലേറ്റേഴ്സും, കുവൈത്തിലെ ഇന്ത്യൻ എംബസിയും സംയുക്തമായി ഒരു വർഷം നീളുന്ന കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.പരിപാടികൾ ഇങ്ങനെ.
സംയുക്ത സംഗീത പരിപാടി ഉദ്ഘാടനം (ഷെയ്ഖ് മുബാറക് കിയോസ്ക് മ്യൂസിയം – ഡിസംബർ 2).
ഇന്ത്യൻ സാംസ്കാരിക വാരം ( ഇന്ത്യ-കുവൈത്ത് ബന്ധം സംബന്ധിച്ച സെമിനാർ, ഇന്ത്യൻ സാംസ്കാരിക പരിപാടികൾ, ഇന്ത്യൻ സിനിമ പ്രദർശനം, ഇന്ത്യയിലെ ആരോഗ്യ ടൂറിസം സാധ്യതകൾ സംബന്ധിച്ച് സെമിനാർ- കുവൈത്ത് നാഷനൽ ലൈബ്രറി – ഡിസംബർ 5 മുതൽ 9 വരെ).
ഇന്ത്യ- കുവൈത്ത് സംയുക്ത സംഗീത സായാഹ്നം (അൽ ദസ്മ തിയറ്റർ- ഫെബ്രുവരി 3).
സമുദ്ര പാതയിലൂടെ വളർന്ന വ്യാപാരബന്ധം വെളിവാക്കുന്ന സംയുക്ത പരിപാടി ഉദ്ഘാടനം (മാരിടൈം മ്യൂസിയം – മാർച്ച് 3).
ഇന്ത്യ- കുവൈത്ത് വസ്ത്ര പ്രദർശനം (സാദു ഹൗസ്- മാർച്ച് 20).
ആർട്ട് ആൻഡ് പോട്ടറി പ്രദർശനം (മ്യൂസിയം ഓഫ് മോഡേൺ ആർട്ട്- മേയ് 15).
ഇന്ത്യ-കുവൈത്ത് പാചക വൈവിധ്യം സംബന്ധിച്ച് സിംപോസിയം (ഷെറാട്ടൻ ഹോട്ടൽ – മേയ് 26).
കറൻസി- ജ്വല്ലറി പ്രദർശനം ഉദ്ഘാടനം (കുവൈത്ത് നാഷനൽ മ്യൂസിയം – ജൂൺ 12).
സമാപനം (ജൂലൈ 3).