കോഴിക്കോട്: വില്ല്യാപ്പള്ളി -മാഹി കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. വടകര അരയാക്കൂൽ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീർ (40) ആണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
വൈകുന്നേരം അഞ്ചരോടെയായിരുന്നു അപകടം. മാഹി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടനെ സഹീർ രക്ഷാപ്രവർത്തനത്തിനായി കനാലിലേക്കിറങ്ങി. മൂന്ന് കുട്ടികളെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. അവസാനത്തെ കുട്ടിയെ കരയ്ക്ക് എത്തിച്ച ഉടനെ സഹീർ മുങ്ങിത്താഴുകയായിരുന്നു.
ഈ പ്രദേശത്ത് ഇതിന് മുൻപ് നാല് പേർ മുങ്ങി മരിച്ചിരുന്നു.