പഴഞ്ഞി∙ തൃശൂർ-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തിൽ വെള്ളം കയറി. അപ്രോച്ച് റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾ മാത്രമാണ് റോഡിലൂടെ പോകുന്നത്. ഈ മഴക്കാലത്ത് മൂന്നാം തവണയാണ് പുളിക്കക്കടവ് പാലം റോഡിൽ വെള്ളം കയറുന്നത്. പാടത്തിന് നടുവിലൂടെയുള്ള റോഡ് ഉയർത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പഴഞ്ഞിയിൽ നിന്ന് ഒതളൂർ, പാവിട്ടപ്പുറം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്. തൃശൂർ-മലപ്പുറം ജില്ലാ പഞ്ചായത്തുകളുടെ കീഴിലാണ് ഈ റോഡ്. ഉയർത്തി നിർമിച്ചാൽ മഴക്കാലത്തെ യാത്രാക്ലേശം ഒഴിവാക്കുമെന്ന് നാട്ടുകാർ പറയുന്നു.
മുക്കിലപ്പീടിക-കുഴിങ്ങര റോഡിൽ വെള്ളക്കെട്ട്
വടക്കേകാട്∙ കനത്ത മഴയെത്തുടർന്ന് മുക്കിലപ്പീടിക- കുഴിങ്ങര റോഡിൽ വെള്ളക്കെട്ടായി. ഇന്നലെ മഴ പെയ്തില്ലെങ്കിലും വെള്ളം ഇറങ്ങാത്തതിനാൽ യാത്ര ദുഷ്കരമായി. കുട്ടാടൻ പാടം കടന്നുപോകുന്ന ഭാഗത്തെ റോഡ് ഉയർത്തി നിർമിക്കാത്തതാണ് പ്രശ്നത്തിനു കാരണം. തെക്കിനിയേടത്ത് പടിക്കു സമീപം മൂക്കഞ്ചേരി പാടം മുതലാണ് വെള്ളക്കെട്ടുള്ളത്.
ഇരുചക്ര വാഹനത്തിലൂടെയുള്ള യാത്ര അ
പുല്ലാണിച്ചാലിൽ വീണ്ടും വെള്ളം
പഴഞ്ഞി∙ കനത്ത മഴയിൽ വെള്ളം പാടത്തേക്ക് ഒഴുകിയെത്തിയത് പുല്ലാണിച്ചാൽ കോൾപ്പടവിലെ കർഷകർക്ക് തിരിച്ചടിയായി. രണ്ടാഴ്ചയായി പമ്പിങ് നടക്കുന്ന കോൾപ്പടവിൽ വെള്ളം വറ്റിത്തുടങ്ങിയിരുന്നു. പമ്പിങ് ആദ്യം മുതൽ ആരംഭിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കൃഷിയിറക്കുന്നതു വൈകുമെന്നാണ് ആശങ്ക. ആനക്കുണ്ട് ബണ്ടിലേക്കുള്ള സ്ലൂസും വരമ്പും ഉയരമില്ലാത്തതാണ് വെള്ളം തിരിച്ചിറങ്ങാൻ കാരണമെന്ന് കോൾപ്പടവ് പ്രസിഡന്റ് സോണി സഖറിയ, സെക്രട്ടറി എൻ.ഡി.ശശി എന്നിവർ പറഞ്ഞു.
പല തവണ നിവേദനം നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് കർഷകർ പറയുന്നു. ആനക്കുണ്ടിൽ നിന്ന് വെള്ളം ഒഴുകുന്നത് തടയാൻ വരമ്പിൽ മണ്ണുചാക്കുകൾ നിരത്തിയിരിക്കുകയാണ്. 30 എച്ച്പിയുടെ മോട്ടർ ഉപയോഗിച്ചാണ് ഇപ്പോൾ പമ്പിങ് നടത്തുന്നത്. അടിത്തറ ഇളകിയതിനാൽ 20 എച്ച്പിയുടെ വെർട്ടിക്കൽ പമ്പ് സ്ഥാപിക്കാനായില്ല. ബണ്ട് വരമ്പിൽ മോട്ടർ പുര നിർമിക്കാൻ അധികൃതർ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
പകടകരമായി. റോഡിൽ രണ്ടിടത്ത് വലിയ കുഴികളുള്ളതും സംരക്ഷണ ഭിത്തി ഇല്ലാത്തതും ഭീഷണി കൂട്ടുന്നു. ഇരുവശത്തും പാടമായതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണ്. 200 മീറ്ററോളം ഭാഗം റോഡ് ഉയർത്തി നിർമിച്ചാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന് നാട്ടുകാർ പറയുന്നു. ഇത് ഏറക്കാലമായുള്ള ആവശ്യമാണ്.
റോഡ് ഉയർത്തി നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ ഏതാനും മാസം മുൻപ് മരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തമ്പുരാൻപടി മുതൽ ജില്ലാ അതിർത്തിയായ കണ്ടുബസാർ വരെ ബിഎംബിസി നിലവാരത്തിൽ ടാറിങ് നടക്കുന്നുണ്ട്. തെക്കിനിയേടത്തു പടി മുതൽ കുഴിങ്ങര വരെയുള്ള ഒരു കിലോമീറ്റർ ഭാഗം ഇതിൽ നിന്ന് ഒഴിവാക്കി. ഇവിടെ റോഡ് ഉയർത്തേണ്ടതിനാൽ തുക തികയില്ലെ