അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ‘തോന്നലി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ അഹാന തന്നെയാണ് നായികയായി എത്തുന്നത്. ഷെഫിൻ്റെ വേഷം ധരിച്ചു നിൽക്കുന്ന അഹാനയുടെ ചിത്രമാണ് പോസ്റ്ററിൽ. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് താരം തന്റെ സംവിധാനത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.
ആറു മാസം മുൻപാണ് ചിത്രത്തെക്കുറിച്ചുള്ള ഐഡിയ ലഭിക്കുന്നത് എന്ന് അഹാന പറഞ്ഞു. ഒക്ടോബർ 30ന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് അഹാന അറിയിച്ചു. ആറു മാസം മുൻപാണ് ഇതൊരു ചെറിയ വിത്തായി എന്റെ തലയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾ അതിന് സ്നേഹവും സംരക്ഷണവും പരിപാലനവും നൽകി അത് ജീവിതമായി മാറുന്നത് കണ്ടു. അതിനാൽ ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്ന് സുരക്ഷിതമായി വിളിക്കാം. ഞാൻ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇത് യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചത്. ഒക്ടോബർ 30 ന് തോന്നൽ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറത്തിറങ്ങും. നിങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു- അഹാന കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Factressahaanaofficial%2Fposts%2F416842549809070&show_text=true&width=500
ഗോവിന്ദ് വസന്ദയാവും സംഗീത സംവിധാനം നിർവഹിക്കുക. നിമിഷ് രവിയാണ് ഛായാഗ്രഹണം. ഷർഫുവിന്റെ വരികൾ ആലപിക്കുന്നത് ഹാനിയ ഹാഫിസയാണ്. കുട്ടിത്താരം തെന്നലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.