ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 18ന് നടത്തും. പരീക്ഷയ്ക്ക് ഈ വർഷം മുതൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.07.2022-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ, പാസായിരിക്കുകയോ വേണം. 02/07/2009-ന് മുൻപോ 01/01/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല. (01/07/2022-ൽ അഡ്മിഷൻ സമയത്ത് 111/2 വയസിനും 13 വയസിനും ഇടയിൽ ആയിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷാഫോം ലഭിക്കും. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിനായി ഡിമാന്റ് ഡ്രാഫ്റ്റ് ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തർഖണ്ഡ് (ബാങ്ക് കോഡ് 01576)) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ‘ ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തർഖണ്ഡ്-248003 എന്ന വിലാസത്തിൽ അയയ്ക്കണം.
ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ 5നു മുൻപ് ലഭിക്കുന്ന തരത്തിൽ ‘സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തിൽ നൽകണം. പെൺകുട്ടികളുടെ അപേക്ഷകൾ മാത്രമാണ് 15 വരെ സ്വീകരിക്കുന്നത്. ആൺകുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30.