കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ മുഖ്യപ്രതികൾക്ക് വനംവകുപ്പിന്റെ കേസിൽ ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കു ജാമ്യം അനുവദിച്ചത്.
നേരത്തെ, ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനാൽ പ്രതികൾക്ക് ഉടൻ പുറത്തിറങ്ങാനാകില്ല
മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന മൂവരെയും ജൂലൈ 28നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇവരുടെ ഡ്രൈവർ വിനീഷ്, നേരത്തെ പിടിയിലായ മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അന്പലവയൽ സ്വദേശി അബൂബക്കർ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.