ആലപ്പുഴ: മിനിലോറിയുടെ സൈഡ് ഗ്ലാസിൽ കഴുത്ത് കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര വണ്ണംപറമ്പ് ഉമർ അക്താബിൻ്റെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.
പുന്നപ്രയിലെ വീട്ടിൽ പാർക്ക് ചെയ്ത മിനിലോറിയുടെ ഗ്ലാസിൽ കുട്ടിയുടെ കഴുത്ത് കുരുങ്ങുകയായിരുന്നു. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് കഴുത്ത് കുരുങ്ങിയത്.
ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വണ്ടിയുടെ ചില്ലിനുമുകളില്‍ തലകുടുങ്ങിയനിലയില്‍ കണ്ടെത്തി.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു.