ബെംഗളൂരു: കര്‍ണാടകയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും ജെഡിഎസ്. ബിജെപിയും ജെഡിഎസ്സും തമ്മിലായിരിക്കും മത്സരമെന്ന് എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
ജെഡിഎസ് ഒറ്റയക്ക് മത്സരിക്കും. 2023 തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമാകും. ബിജെപിയുമായാണ് പ്രധാന മത്സരം. സഖ്യസര്‍ക്കാരിന്റെ പതനം പാഠമാകണമെന്നാണ് പ്രവര്‍ത്തകരോട് കുമാരസ്വാമി നിര്‍ദേശിച്ചു.
2019ല്‍ 13 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കുമാരസ്വാമി സര്‍ക്കാരിന് പിന്തുണപിന്‍വലിച്ച് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയത്.
അതേസമയം, ജെഡിഎസ്സിന്റെ പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.