ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന് (Vinayak Damodar Savarkar) ചെറുമകൻ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജന്‍സി എഎൻഐയോട് പറഞ്ഞു.
രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
#WATCH | “…I don’t think Gandhi is the father of nation. Country like India cannot have one father of the nation, there are thousands who have been forgotten…,” says Ranjit Savarkar, grandson of Veer Savarkar on AIMIM’s Asaduddin’s Owaisi’s Savarkar as father of nation remark pic.twitter.com/5vJ2oN5jVK
— ANI (@ANI) October 13, 2021
വി ഡി സവർക്കർ സാമൂഹിക പരിഷ്കർത്താവായിരുന്നു എന്നും മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിലും രഞ്ജിത് സവർക്കർ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
ഗാന്ധിജിയുടെ പേരിനോട് ചേർത്ത് സവർക്കറിന്റെ വ്യക്തിത്വത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു രഞ്ജിത് പറഞ്ഞത്. ഗാന്ധിജിയുടെ പേരിനോട് ചേർത്ത് വായിക്കാതെ തന്നെ മികച്ച വ്യക്തിത്വമുള്ളയാളാണ് വിഡി സവർക്കർ എന്നും രഞ്ജിത് സവർക്കർ പറഞ്ഞിരുന്നു.