ലണ്ടന്‍: ഒരു ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയെന്നുള്ളത് എളുപ്പമുള്ള ജോലിയല്ല. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇപ്പോള്‍ കടന്നുപോകുന്നത്.ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് പിന്മാറുമെന്ന് വിരാട് കോലി അറിയിച്ചിരുന്നു. പുതിയ ക്യാപ്റ്റനെ തപ്പികൊണ്ടിരിക്കുകയാണ് ആര്‍സിബി.പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്സിനോട് തോറ്റതോടെ ടീം പുറത്തായി. ”കോലിയെ പോലെ ടി20 ക്രിക്കറ്റിനെ നന്നായി അറിയുന്നവരായിരിക്കണം ക്യാപ്റ്റനാവേണ്ടത്. കോലിക്ക് തന്റെ താരങ്ങളെ നല്ല രീതിയില്‍ നയിക്കാന്‍ സാധിച്ചിരുന്നു. കഴിവുള്ള ആളായിരിക്കണമത്. അതോടൊപ്പം പക്വതയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴയുന്നവനായിരിക്കണം. അത്തരത്തില്‍ ഒരാളുണ്ട്. എന്നാല്‍ അയാള്‍ ആര്‍സിബിക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് മാത്രം. ആർ സി ബി യുടെ നായക സ്ഥാനത്തേക്ക് ഒരാളെ നിർദ്ദേശിക്കുന്ന വേളയിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ നൽകിയ വിശദീകരണം ആണിത്..
രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറെയാണ്, വോൺ ഈ സ്ഥാനത്തേക്ക് നിർദേശിച്ചത്. അടുത്ത താരലേലത്തിൽ ബട്ലറെ ആർ സി ബി യിലേക്ക് തിരഞ്ഞെടുക്കണം എന്നും ക്യാപ്റ്റൻ സ്ഥാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ പോലെയാണ് ബട്ലർ എന്നും ബട്ലറിന്റെ കഴിവിൽ തനിക്ക് യാതൊരു സംശയവുമില്ല എന്നും അതുകൊണ്ടുതന്നെ വ്യക്തിപരമായി ആർ സി ബി യിൽ ബട്ട്ലർ കളിക്കുന്നത് കാണാൻ തനിക്ക് താല്പര്യം ഉണ്ട്, എന്നാൽ രാജസ്ഥാൻ റോയൽസ് താരത്തിനെ വിട്ടു നൽകുമോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2013ലാണ് വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്.