കൊച്ചി, 13 ഒക്ടോബർ 2021: മുപ്പതോളം സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറ് പേ൪ പങ്കെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ പരിപാടി ഇന്ത്യ സ്കിൽസ് 2021 പ്രാദേശിക മത്സരങ്ങൾ ഒക്ടോബർ 20 മുതൽ ആരംഭിക്കും. 250,000-ലധികം രജിസ്ട്രേഷനുകളുമായി ഇന്ത്യാ സ്കിൽസ് 2021ന്റെ ജില്ലാ, സംസ്ഥാനതല മത്സരങ്ങൾ ആഗസ്റ്റ്-സെപ്റ്റംബർ മാസം ആരംഭിച്ചിരുന്നു. മേഖലാ മത്സരങ്ങൾ അഞ്ച് സോണുകളിലായി നടക്കും. ഈ മത്സരവിജയികൾ തുടർന്ന് 2021 ഡിസംബറിൽ നടക്കുന്ന ഇന്ത്യാ സ്കിൽസ് ദേശീയ മത്സരത്തിൽ പങ്കെടുക്കും.
2022 ഒക്ടോബറിൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്കിൽസിൽ പങ്കെടുക്കുന്നതിന് സെക്ടറൽ മെന്റ൪മാരും പരിശീലകരും വ്യവസായ വിദഗ്ധരും നേതൃത്വം നൽകുന്ന മികച്ച പരിശീലനത്തിന് ഇന്ത്യാ സ്കിൽ മത്സരവിജയികൾക്ക് അവസരം ലഭിക്കും. 80 ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമുള്ള രണ്ടു വ൪ഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയാണ് നൈപുണ്യമികവിന്റെ സുവർണ്ണ നിലവാരമായ വേൾഡ്സ്കിൽസ്. ലോകമെമ്പാടുമുള്ള വിദഗ്ദ്ധരും കഴിവുള്ളവരുമായ യുവാക്കൾ ഒന്നിലധികം ട്രേഡുകളിൽ അന്താരാഷ്ട്ര പ്ലാറ്റ്ഫോമിൽ മത്സരിക്കുന്നു. 2019 ൽ റഷ്യയിലെ കസാനിൽ നടന്ന വേൾഡ്സ്കിൽസിന്റെ മുൻപതിപ്പിൽ, ആഗോളപരിപാടിയിൽ പങ്കെടുത്ത 63 രാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യ. 1,350-ലധികം ഉദ്യോഗാർത്ഥികൾ 56 നൈപുണ്യ മേഖലകളിൽ പങ്കെടുത്തു, കൂടാതെ 15 മെഡലുകളുടെ മികവോടെ നാല് മെഡലുകളും (ഒരു സ്വർണം, ഒരു വെള്ളി, രണ്ട വെങ്കല മെഡലുകൾ) നേടി ടീം ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. യുവാക്കൾക്ക് അവരുടെ സാധ്യതകൾ തിരിച്ചറിയുന്നതിനും ആഗോള തലത്തിൽ എക്സ്പോഷർ നൽകുന്നതിനുമുള്ള പ്ലാറ്റ്ഫോം ഒരുക്കുകയാണ് ഇന്ത്യാ സ്കിൽസും വേൾഡ് സ്കിൽസും.
***