തിരുവനന്തപുരം: കേരളത്തിലെ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ സ്ഥാപനമായ കെൽട്രോണിനെ ആഗോള തലത്തിൽ ബ്രാൻഡാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ പ്രമോദ് നാരായൺ. നിമയസഭയിലെ ചോദ്യോത്തര വേളയിലാണ് എംഎൽഎ ഇക്കാര്യം മന്ത്രിയോട് ചോദിച്ചത്. 1973ൽ സ്ഥാപിച്ച കെൽട്രോൺ കേരളത്തിന്റെ തന്റെ ശ്രദ്ധേയമായ ചുവടുവെയ്പായിരുന്നു. കേവലം നവീകരണത്തിന് അപ്പുറം ഇലക്ട്രോണിക്സ് നിർമ്മാണത്തിന് പ്രധാന്യം നൽകി പുതിയ ലോകോത്തര ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടന്ന് സംസ്ഥാനത്തെ ലോക വിപണയിൽ എത്തിക്കണമെന്നായിരുന്നു എംഎൽഎയുടെ ചോദ്യം.
1973 ൽ കെൾട്രോൺ ആരംഭിക്കുമ്പോൾ ഇന്ന് ലോകത്തിലെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രധാന രാജ്യമായ ദക്ഷിണ കൊറിയ ആ മേഖയിലേക്ക് വന്നിരുന്നില്ലെന്ന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി. രാജീവ് ഇവിടെ ടിവി ആദ്യം കൊണ്ട് വന്ന കെൽട്രോൺ ,ഡൽഹിയിൽ മെട്രോ റെയിലിന്റെ ആരംഭവേളയിൽ ഗതാഗത ആവശ്യങ്ങൾക്ക് വേണ്ട ഉൽപ്പന്നങ്ങളും നിർമ്മിച്ചു നൽകി. എന്നാൽ അന്ന് ലഭിച്ചിരുന്ന മേൽകൈ പലകാര്യങ്ങൾ കൊണ്ടും നഷ്ടമായിരുന്നവ തിരിച്ച് കൊണ്ട് വരാനാണ് സർക്കാർ ശ്രമമെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ 18 കോടി രൂപ മുടക്കി ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ കെൾട്രോണിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് കൂടാതെ ആറ് കോടി മുടക്കി പുതിയ റെക്ടാങ്കിൽ കപ്പാസിറ്റർ ഉൽപാദന കേന്ദ്രവും, എവിയർ കപ്പാസിറ്റർ ഉൽപ്പാദക കേന്ദ്രവും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സൂപ്പർ കപ്പാസിറ്റർ സാങ്കേതിക വിദ്യ വിപുലീകരണത്തിനായി കേന്ദ്രസർക്കാരിന്റ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു വരുകയുമാണ്.
ഡിഫൻസ് വകുപ്പുമായി കരാർ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിൽ 159 കോടി രൂപയുടെ കരാർ ഡിഫൻസിൽ നിന്നും ലഭിച്ചതായും മന്ത്രി അറിച്ചു.