അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള 28 അംഗ ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അലക്സ് സജി, രാഹുൽ കെപ പി എന്നിവർ ടീമിൽ ഇടം നേടി.യുഎഇയിലെ ഫുജൈറയിലെ ഫുജൈറ സ്റ്റേഡിയത്തിൽ ഒക്ടോബർ 25 മുതൽ 31 വരെയാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ 2022 ജൂൺ 1 മുതൽ 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. യോഗ്യത ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം യുഎഇ, ഒമാൻ, കിർഗിസ്ഥാൻ എന്നിവരാണ് ഉള്ളത്.