ചാലക്കുടി ∙ നാടിനെ പ്രളയ ഭീതിയിലാഴ്ത്തി ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു. പുഴയും കൈവഴികളിലൊന്നായ കപ്പത്തോടും പല ഭാഗത്തും കര കവിഞ്ഞു. റോഡുകളിലും വീടുകളിലും വെള്ളം കയറി. കോട്ടാറ്റ് പുഴയോരത്തു മേയാൻ വിട്ടിരുന്ന 10 പോത്തുകൾ ഒഴുകിപ്പോയി. പരിയാരം പഞ്ചായത്തിലെ കമ്മളം പോത്തോടിയിൽ ഇരുനില വീട്ടിൽ വെള്ളം കയറി. ഈ ഭാഗത്ത് റോഡും പാലവും വെള്ളത്തിനടിയിലാണ്.
കാഞ്ഞിരപ്പിള്ളിയിൽ റോഡ് മുങ്ങിയതോടെ ചാലക്കുടി–അതിരപ്പിള്ളി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ അടിപ്പാതയും വെള്ളക്കെട്ടിലായതോടെ അതുവഴിയുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മതിയായ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഡാമുകൾ തുറന്നു വിട്ടതും ശക്തമായ മഴയും വെള്ളപ്പൊക്കഭീതിക്ക് കാരണമായി. ഒറ്റ രാത്രി കൊണ്ട് 2018നെ ഓർമപ്പെടുത്തുന്ന തരത്തിൽ പലയിടങ്ങളിലും പ്രളയഭീതി പരന്നു. പൊരിങ്ങൽകുത്ത് ഡാമിലെ സ്ലൂയീസ് വാൽവ് തുറന്നതോടെയാണ് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
പരിയാരം പഞ്ചായത്തിലെ മംഗലൻ കോളനിയിൽ വെള്ളം കയറി. 19 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇവർക്കായി പരിയാരം സെന്റ് ജോർജ് സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. ഉരുൾപൊട്ടൽ ഭീഷണിയുള്ള കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനി നിവാസികൾക്കായി കൊന്നക്കുഴി ഗവ. എൽപി സ്കൂളിലും കുറ്റിക്കാട് മൂന്നാം വാർഡിലെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്കായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാംപ് തുറന്നു.
ആവശ്യമെങ്കിൽ കോവിഡ് ബാധിതരെ മാറ്റിപ്പാർപ്പിക്കാനായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ ക്യാംപ് ആരംഭിച്ചു. കോടശേരി പഞ്ചായത്തിലെ എലിഞ്ഞിപ്ര 19–ാം വാർഡിലെ 2 കുടുംബങ്ങളിൽ വെള്ളം കയറി. പരിയാരം പഞ്ചായത്തിൽ വൻതോതിൽ കൃഷി നാശമുണ്ട്.