ആലപ്പുഴ: സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.ശിവരാജന് അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രയ്ക്കിടെ കായംകുളത്തു വെച്ച് ആയിരുന്നു അന്ത്യം.