ലോകത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് മൂല്യം വീണ്ടും റെക്കോര്‍ഡിലെത്തി. 57,000 ഡോളറും കടന്ന് കുതിക്കുകയാണ് ബിറ്റ്കോയിന് മൂല്യം. കഴിഞ്ഞ മെയ് മുതലുള്ള ഏറ്റവും വലിയ നിരക്കാണിത്.
യു.എസിലും ചൈനയിലും ബിറ്റ്കോയിനു മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ ട്രെന്റ്. ബിറ്റ്കോയിന് എക്സ്ചേഞ്ച് ഇടപാടുകള്‍ക്ക് യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന് അനുമതി നല്കിയേക്കുമെന്നുള്ള വാര്‍ത്തകളും മൂല്യക്കുതിപ്പിന് കാരണമായി.
60,000 ഡോളറിലേക്ക് കുതിച്ചുകയറുമെന്നാണ് അവലോകന വിദഗ്ധര്‍ പറയുന്നത്.