മസ്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ ആസ്ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കുന്നത്.
തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.