ആലപ്പുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.ശിവരാജന് അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേയ്ക്കുള്ള ട്രെയിൻ യാത്രാമദ്ധ്യേ ഓച്ചിറയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എഐടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ അർബൻബാങ്ക് പ്രസിഡന്റ്, ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ബോട്ട് ക്രൂ അസോസിയേഷൻ ജനറൽ സെക്രട്ടറി, റാണി കായൽ പാടശേഖര പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.