തിരുവനന്തപുരം; മോട്ടോർ വാഹന വകുപ്പിൽ ഓൺലൈൻ സംവിധാനത്തിന്റെ നടപടിക്രമങ്ങൾ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മോട്ടോർ വാഹന വകുപ്പിലും പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ മധ്യവർത്തികളുടെ ഇടപെടലില്ലാതെ ഓൺലൈനിലൂടെ സമയബന്ധിതമായി ലഭ്യമാകണമെന്നും മന്ത്രി പറഞ്ഞു. കാലാ കാലങ്ങളിലുള്ള ഫീസ് നിരക്കുകൾ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏർപ്പെടുത്തണമെന്നും ഓൺലൈൻ സേവനങ്ങൾ മനപൂർവ്വം വൈകിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.